ambala

അമ്പലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നവദമ്പതികൾ 20,002 രൂപ കൈമാറി. പുന്നപ്ര സുനിൽ നിലയത്തിൽ (കല്ലൂപ്പറമ്പ്) സുനിൽ കുമാർ-ഗീത ദമ്പതികളുടെ മകൻ ജി.എസ്. കിരൺ കുമാറും, പുന്നപ്ര കപ്പക്കട ചെമ്പിൽ വീട്ടിൽ വസന്ത രാജ്- സിന്ധു ദമ്പതികളുടെ മകൾ ശില്പ വസന്തുമാണ് വധൂഗൃഹത്തിലെ കതിർമണ്ഡപത്തിൽ വച്ച് പണം കൈമാറിയത്. കർഷക സംഘം നടത്തിയ വാക്സിൻ ചലഞ്ചിൻറ്റെ ഭാഗമായാണ് ഇരു കുടുംബങ്ങളും പങ്കാളികളായത്. എച്ച്. സലാം എം.എൽ.എ ചെക്ക് ഏറ്റുവാങ്ങി. കർഷക സംഘം ഏരിയ സെക്രട്ടറി ആർ.രജിമോൻ, സി.പി.എം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.പി. വിദ്യാനന്ദൻ, പി. സുരേന്ദ്രൻ പിള്ള എന്നിവർ ഒപ്പമുണ്ടായിരുന്നു.