അമ്പലപ്പുഴ: കളർകോട് ശ്രീ സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിതർക്ക് പച്ചക്കറിയും ഭക്ഷ്യധാന്യങ്ങളുമെത്തിച്ചു. പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിതാ സതീശൻ വിതരണോദ്ഘാടനം നിർവഹിച്ചദ. സമിതി കൺവീനർ പ്രൊഫ: ആർ.രാമരാജവർമ്മ, ഗ്രാമപഞ്ചായത്തംഗം ഗീതാകൃഷ്ണൻ, ജയശങ്കർ ,വി.എസ്.സാബു, മഞ്ചേഷ് തുടങ്ങിയവർ പങ്കെടുത്തു.