അമ്പലപ്പുഴ : മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങുമെന്ന് എം.എൽ.എ യുടെ ഫോണിൽ സന്ദേശം അയച്ച വിദ്യാർത്ഥിനിക്ക് സഹായവുമായി ഹരിതം റെസിഡൻസ് അസോസിയേഷൻ. നിർക്കുന്നം സ്വദേശിനിയായ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് എച്ച് സലാം എം.എൽ.എയ്ക്ക് സന്ദേശം അയച്ചത്. ചെമ്മീൻ പീലിംഗ് തൊഴിലാളിയായ മാതാവിന് കൊവിഡ് പ്രതിസന്ധി മൂലം ജോലി ഇല്ലാത്തതിനാൽ നിത്യവൃത്തിക്ക് പോലും പണം ഇല്ലാതെയാണ് കുടുംബം കഴിയുന്നതെന്ന് വിദ്യാർത്ഥിനി സന്ദേശത്തിൽ പറഞ്ഞിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട എം.എൽ.എയുടെ നിർദ്ദേശപ്രകാരം ഹരിതം റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പുതിയ ഫോൺ വാങ്ങി വിദ്യാർത്ഥിനിയുടെ വീട്ടിൽ എത്തി കൈമാറി. ഭാരവാഹികളായ ദിലീപ്കുമാർ, സാദിഖ്ഉലഹൻ, ശശി, നിസാം, മോഹൻദാസ് എന്നിവർ പങ്കെടുത്തു.