പൂച്ചാക്കൽ : വെയിറ്റിംഗ് ഷെഡുകളിലും പൊതു സ്ഥാപനങ്ങളുടെ മതിലുകളിലും കൊവിഡ് പ്രതിരോധ സന്ദേശങ്ങൾ എഴുതി തൈക്കാട്ടുശേരി ബ്ളോക്ക് പഞ്ചായത്ത്. അഞ്ചു പഞ്ചായത്തുകളിലെ ബസ് വെയിറ്റിംഗ് ഷെഡുകൾ, ഗവ.ആശുപത്രികളുടേയും സ്കൂളുകളുടേയും മതിലുകൾ എന്നിവിടങ്ങളിലാണ് കൊവിഡ് പ്രതിരോധനിർദ്ദേശങ്ങൾ പതിക്കുക.
രോഗവ്യാപനം വർദ്ധിച്ചതിനെ തുടർന്നാണിത്. പതിനൊന്ന് വെയിറ്റിംഗ് ഷെഡുകളിലും മറ്റു മതിലുകളിലും ആദ്യ ഘട്ടമെന്ന നിലയിൽ ജാഗ്രതാ സന്ദേശങ്ങൾ പതിപ്പിക്കും. തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ഇതിനായി കൂടുതൽ തുക പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .എം പ്രമോദ് അറിയിച്ചു.