മാവേലിക്കര: സ്നേഹസ്പർശം പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ അശരണർക്കും കിടപ്പ് രോഗികൾക്കും പച്ചക്കറി കിറ്റ് വിതരണം ചെയ്തു. പല്ലാരിമംഗലം സ്നേഹസ്പർശം ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. സ്നേഹസ്പർശം വൈസ് പ്രസിഡന്റ്‌ ആർ. ശ്രീകുമാർ അധ്യക്ഷനായി. മാവേലിക്കര ജോ.ആർ.ടി.ഒ മനോജ്‌ കുമാർ, മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം രാജേഷ് ആർ.ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗോപകുമാർ, രമണി ഉണ്ണികൃഷ്ണൻ, ശ്രീകല വിനോദ്, സ്നേഹസ്പർശം ചെയർമാൻ ജിബു കുരുവിള, പ്രസിഡന്റ്‌ ജോർജ്ജ് നെറ്റോ, വൈസ് ചെയർമാൻ വർഗീസ് ജോയ് എന്നിവർ പങ്കെടുത്തു. സ്നേഹസ്പർശം ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ ശിവൻപിള്ള നന്ദിയും പറഞ്ഞു.