മാവേലിക്കര : പതിനഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ സംസ്ഥാനത്ത് നിരോധിച്ച നടപടിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര ഗതാതഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിക്ക് കത്ത് നൽകി. നിയമം നടപ്പിലാക്കുന്നത് ഒരു വർഷത്തേക്കെങ്കിലും നീട്ടിവയ്ക്കണമെന്നും കത്തിലുണ്ട്.