മുതുകുളം :ലോക്ക് ഡൗൺ കാലത്ത് തുറക്കാത്ത കടകളുടെ വാടക കെട്ടിട ഉടമകൾ ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജെനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു.
മലപ്പുറം, പാലക്കാട് ജില്ലകളിലെ കെട്ടിട ഉടമസ്ഥരുടെ സംഘടന വാടക ഒഴിവാക്കാൻ ഇതിനോടകം തയ്യാറായിട്ടുണ്ട് . കടവും ബാങ്ക് പലിശയും കയറി നിലനിൽപ് അപകടത്തിലായിരിക്കുന്ന ഈ ഘട്ടത്തിൽ തുറക്കാത്ത ദിവസങ്ങളിലെ വാടക ഒഴിവാക്കേണ്ടത് മനുഷ്യത്വപരമായ നിലപാടാണ് . ആരെങ്കിലും നിർബന്ധമായി വാടക ആവശ്യപ്പെട്ടാൽ സംഘടനാഭാരവാഹികളെ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു.