ആലപ്പുഴ : ലോക പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് നിർവ്വഹിച്ചു.ആലപ്പുഴ ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ സൂപ്രണ്ട് ഇൻ ചാർജ് ഡോ.ജി. വേണു ഗോപാൽ,ചീഫ് കൺസൾട്ടൻറ് ഡോ.കെ. വേണുഗോപാൽ,ഡോ.ജലജാമണി,ഡോ.ഷബീർ,ഡോ.ദീപുതുടങ്ങിയവർ പ്രസംഗിച്ചു. സർക്കാർ- സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകൾക്കായി നടന്ന വെബിനാർ ഡോ.കെ. വേണുഗോപാൽ നയിച്ചു.