ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയനിലെ 994ാംനമ്പർ മുട്ടം ശാഖയുടെയും മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും ആഭിമുഖ്യത്തിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കൊവിഡ് ബാധിതർക്കും ലോക്ക് ഡൗണിൽ ദുരിതം അനുഭവിക്കുന്നവർക്കും ധനസഹായവും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു. പഞ്ചായത്ത്‌ ജാഗ്രതാ സമിതിക്ക് പൾസ് ഓക്സി മീറ്ററുകളും നൽകി. ശാഖ പ്രസിഡന്റ്‌ ബി. നടരാജൻ, വൈസ് പ്രസിഡന്റ്‌ മുട്ടം ബാബു, സെക്രട്ടറി വി. നന്ദകുമാർ, യൂണിയൻ കൗൺസിലർ ബി. രഘുനാഥൻ, സ്വാമി സുഖാകാശസരസ്വതി, കമ്മറ്റി അംഗങ്ങളായ ആർ.രാജേഷ്, മുട്ടം സുരേഷ്, ബി.ദേവദാസ്, സി.മഹിളാമണി, ജി.ഗോപാലകൃഷ്ണൻ, കെ. ശശിധരൻ, വി.രവീന്ദ്രൻ, ബി.രവി, കെ.പി അനിൽകുമാർ, ഇ.വി ജിനചന്ദ്രൻ, സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.