snehadeepam

ആലപ്പുഴ നഗരസഭയിലെ ഇരവുകാട് വാർഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്നേഹദീപം വയോജന കൂട്ടായ്മ സാമ്പത്തിക വിഷമതകൾ അനുഭവിക്കുന്ന 50 കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റ് നൽകി. മുമ്പ് പ്രളയത്തിന്റെ കാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വയോജന കൂട്ടായ്മ സംഭാവന നൽകിയിരുന്നു.

നഗരസഭ ചെയർപേഴ്സണും സ്നേഹദീപം രക്ഷാധികാരിയുമായ സൗമ്യരാജ് കിറ്റുകൾ വിതരണത്തിനായി സന്നദ്ധപ്രവർത്തകർക്ക് കൈമാറി.സ്നേഹദീപം ചെയർമാൻ ഓമനക്കുട്ടൻ,ജനറൽ സെകട്ടറി അനിൽ ജോസഫ്,ട്രഷറർ നിർമ്മല മനോഹരൻ,വൈസ് ചെയർമാൻ സി.റ്റി ഷാജി,അംഗങ്ങളായ ഷാജി കോയാപറമ്പിൽ,മഹേഷ്.എം.നായർ,ആശ,അജീന,വിനോദ് അഞ്ചുതെങ്ങിൽ എന്നിവർ പങ്കെടുത്തു.