മാവേലിക്കര : രണ്ടാം മോദി സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് യുവമോർച്ച മാവേലിക്കര നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ദീർഘദൂരയാത്രക്കാർക്കും കൊവിഡ് ജോലിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും വഴിയോരങ്ങളിൽ കഴിയുന്നവർക്കും ഭക്ഷണവും വെള്ളവും മാസ്‌ക്കുകളും സാനിട്ടൈസറുകളും നൽകി. ചാരുംമൂട്ടിൽ നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് വഴുവടിയും നൂറനാട്ട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനും വിതരണോദ്ഘാടനം നിർവഹിച്ചു നിയോജകമണ്ഡലം സെക്രട്ടറിമാരായ ശ്രീമോൻ നെടിയത്തു, അനൂപ് വരേണിക്കൽ, ആദർശ് ലാൽ, വിഷ്ണു പടനിലം, വള്ളികുന്നം ഏരിയ പ്രസിഡന്റ് സുബിത്തു, ശരത്തു ലാൽ, അനന്ദു എന്നിവർ നേതൃത്വം നൽകി.