പൂച്ചാക്കൽ: ഓടമ്പള്ളി ഗവ.യു .പി സ്കൂളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും കളിപ്പാട്ടങ്ങളും മധുര പലഹാരങ്ങളും അടങ്ങിയ സമ്മാനങ്ങൾ വീട്ടിലെത്തിച്ചു. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് വിതരണോദ്ഘാടനം നിർവഹിച്ചു .വീടൊരു വിദ്യാലയം പദ്ധതിയിൽപ്പെടുത്തി കുട്ടികളുടെ വീടുകൾ ഇന്നലെ അലങ്കരിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് അഹമ്മദ് കുഞ്ഞ് ആശാൻ, സ്റ്റാഫ് സെക്രട്ടറി ശാരി ആർ.ശശീന്ദ്ര, എസ്.എം.സി.ചെയർമാൻ ഹർഷകുമാർ, എസ്.ആർ.ജി.കൺവീനർ എം.സുജിത എന്നിവർ നേതൃത്വം നൽകി.