photo

ചേർത്തല: സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ മരുത്തോർവട്ടത്ത് ' വിദ്യാരംഭം ' പദ്ധതിയ്ക്ക് തുടക്കമായി. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ മുന്നൊരുക്കമായാണ് വിദ്യാരംഭം പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങൾ വിതരണം ചെയ്തത്. ബുക്കുകളും പേനയും പെൻസിലുകളും ക്രയോൺസും റബറും ചിത്രരചന പുസ്തകളും ഉൾപ്പെടെ വീടുകളിൽ എത്തിച്ച് നൽകി . കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ ആദരിച്ച് പ്രവേശനോത്സവത്തിന് ഒരുക്കുന്ന സേവാഭാരതിയുടെ പരിപാടി നാടിന് പുതിയ അനുഭവമായി. വിദ്യാരംഭം പദ്ധതിയുടെ ഭാഗമായി കുട്ടികളെ ആദരിയ്ക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ പി.എസ്. ജ്യോതിസ് നിർവഹിച്ചു. അഭിലാഷ് മരുത്തോർവട്ടം അദ്ധ്യക്ഷത വഹിച്ചു. ജെ.പി.പ്രശാന്ത്,വിഷ്ണു,ബിനുപ്,കൃഷ്ണകുമാർ, രാജേഷ് രമേഷ്,ജി.അനിൽ എന്നിവർ പങ്കെടുത്തു.