പൂച്ചാക്കൽ: വിരമിച്ചപ്പോൾ ലഭിച്ച തുകയിൽ നിന്നൊരു വിഹിതം സേവാഭാരതിയ്ക്കു നൽകി ബാങ്ക് ജീവനക്കാരൻ. ഇന്നലെ സർവ്വീസിൽ നിന്ന് വിരമിച്ച പെരുമ്പളം രണ്ടാം വാർഡ് കൂമ്പേൽ രാജേന്ദ്രൻ (മണി) ആണ് സേവാഭാരതിയുടെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയത്. പെരുമ്പളം കമ്മിറ്റി പ്രസിഡന്റ് എ.വി.കൃഷ്ണകുമാർ തുക ഏറ്റുവാങ്ങി. പഞ്ചായത്തംഗം ഷൈലജ ശശികുമാർ, ശ്രീരാജ് നെടുമ്പുറത്ത് തുടങ്ങിയവർ പങ്കെടുത്തു.