അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ അനധികൃത കരിമണൽ ഖനനത്തിനെതിരെ സി.പി.ഐ പല്ലന ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ കൗൺസിൽ അംഗം ഡി .അനീഷ് ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് മണ്ഡലം സെക്രട്ടേറിയറ്റംഗം സി. വി .രാജീവ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗം ഷാനവാസ്, കെ.എം. നൗഫൽ,, കെ .സുഗതൻ, ഹാഷിം കളത്തിപ്പറമ്പിൽ, എ .നിസാം എന്നിവർ പങ്കെടുത്തു.