കുട്ടനാട്: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഉപദേവത ബാലാലയ പ്രതിഷ്ഠയ്ക്ക് മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ചിത് ബി.നമ്പൂതിരി എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. ശിവൻ,മഹാവിഷ്ണു,നവഗ്രഹങ്ങൾ എന്നീ ഉപദേവതമാർക്ക് പുതിയ ദേവാലയം നിർമ്മിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ബാലാലയ പ്രതിഷ്ഠ. കമനീയമായ ഗോപുരമുൾപ്പെടെ വിപുലമായ പുനർനിർമ്മാണ പ്രവർത്തനങ്ങളാണ്‌ക്ഷേത്രത്തിൽ നടന്നു വരുന്നതെന്ന് മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ പറഞ്ഞു