sachidanandan

ന്യൂഡൽഹി: കവി കെ. സച്ചിദാനന്ദന് ഫേസ്ബുക്ക് ഒരു ദിവസത്തേക്ക് വിലക്കേർപ്പെടുത്തി. കേരളത്തിലെ ബി.ജെ.പി.യുടെ പരാജയത്തെക്കുറിച്ചുള്ള വീഡിയോയും പ്രധാനമന്ത്രി മോദിയെ 'കണ്ടവരുണ്ടോ' എന്ന പരസ്യവും പോസ്​റ്റു ചെയ്തതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്.

ഒരുദിവസം പോസ്റ്റുകൾക്കും ലൈക്കുകൾക്കും വിലക്കുണ്ടന്നും 30 ദിവസം ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നും

ഫേസ്ബുക്കിൽ നിന്ന് സന്ദേശം ലഭിച്ചതായി സച്ചിതാനന്ദൻ പറഞ്ഞു. ഫലിതം നിറഞ്ഞ കമന്റിട്ടതിന്

ഏപ്രിൽ 21ന് ഫേസ്ബുക്കിൽ നിന്ന് താക്കീത് കിട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.