lockdown

ന്യൂഡൽഹി: ഡൽഹിയിൽ ലോക്ക്ഡൗൺ മേയ് 10വരെ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. അവശ്യ സർവീസുകൾക്ക് മാത്രം ഇളവു നൽകും. മെഡിക്കൽ ഷോപ്പുകളും പച്ചക്കറി, പലവ്യഞ്ജനം തുടങ്ങിയവ വിൽക്കുന്ന കടകളും തുറക്കാം. സാധനം വാങ്ങാൻ എത്തുന്നവർ സാമൂഹ്യ അകലം പാലിക്കണമെന്ന് കടയുടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.