ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ഡൽഹി ആർ.എം. എൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളിയെ എയർആംബുലൻസിൽ കോഴിക്കോട് എത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാജ്യസഭാ എംപി എളമരം കരീമിന്റെ സെക്രട്ടറി രാഹുൽ ചൂടലിനെയാണ് ഇന്നലെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. കൊവിഡിനെ തുടർന്ന് ന്യൂമോണിയ ബാധിച്ച രാഹുലിന്റെ ഓക്സിജൻ നില താണ് ഗുരുരാവസ്ഥയിലായിരുന്നു. ഡൽഹിയിലെ ഓക്സിജൻ ക്ഷാമവും മറ്റും കണക്കിലെടുത്താണ് കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്.