ന്യൂഡൽഹി: ആംആദ്മി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദർ ജയിനിന്റെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചു. രാം ശരൺ ജയിനാണ് മരിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന മന്ത്രിയാണ് സത്യേന്ദർ ജയിൻ. കഴിഞ്ഞവർഷം ജയിന് കൊവിഡ് ബാധിച്ചിരുന്നു.