covid

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി മൂന്നാംദിവസവും പ്രതിദിന കൊവിഡ് മരണം 3500 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3689 പേർ മരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണ്. മഹാരാഷ്ട്രയിൽ 800ലേറെ പേരും ഡൽഹിയിൽ 400ലേറെ പേരും മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,92,488 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. മഹാരാഷ്ട്ര, യു.പി, ഡൽഹി, കർണാടക, കേരളം, ഛത്തീസ്ഗഢ്, പശ്ചിമബംഗാൾ, തമിഴ്‌നാട്, ആന്ധ്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളിൽ 72.72 ശതമാനവും. 33,49,644 പേരാണ് ചികിത്സയിലുള്ളത്.