ന്യൂഡൽഹി: മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള നീറ്റ് പി.ജി പ്രവേശന പരീക്ഷ നാലുമാസത്തേക്ക് മാറ്റി. കൊവിഡ് രോഗബാധ രൂക്ഷമായതോടെ ആശുപത്രികളിൽ അവസാന വർഷ വിദ്യാർത്ഥികളുടെ സേവനം ആവശ്യമായി വന്ന പശ്ചാത്തലത്തിലാണിത്.
. ഇവരുടെ സേവനം സംസ്ഥാന സർക്കാരുകൾക്ക് ഉപയോഗപ്പെടുത്താം. ആഗസ്റ്റ് 31വരെ പരീക്ഷ നടത്തില്ല. പുതിയ തീയതി പരീക്ഷയ്ക്ക് ഒരുമാസം മുമ്പേ പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്.
ഇത് രണ്ടാംതവണയാണ് നീറ്റ് പി.ജി പരീക്ഷ മാറ്റിവയ്ക്കുന്നത്.
ഉന്നത കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷകൾ മാറ്റി
കേന്ദ്രസർക്കാരിന് കീഴിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഈ മാസത്തെ പരീക്ഷകൾ മാറ്റിവച്ചു. ഐ.ഐ.ടി, എൻ.ഐ.ടി, കേന്ദ്രസർവകലാശാലകൾ എന്നവയ്ക്ക് ബാധകമാണ്.