ന്യൂഡൽഹി: മഹാരാഷ്ട്രയിലടക്കം പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ടെങ്കിലും കേരളം ഉൾപ്പെടെ 12 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്ന ട്രെൻഡ് തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പ്രതിരോധ നടപടികൾ കർശനമാക്കണമെന്നും ആരോഗ്യമന്ത്രാലയ ജോ.സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി.