ന്യൂഡൽഹി: ഉദ്യാനനഗരമായി ബംഗളൂരുവിനെ മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച റിട്ട. ഐ.എഫ്.എസ് ഓഫീസർ എസ്.ജി. നെഗിൻഹാൽ കൊവിഡ് ബാധിച്ച് മരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം. 93 വയസായിരുന്നു.
1982 മുതൽ 87 വരെ വനംവകുപ്പ് ഡെപ്യൂട്ടി കൺസർവേറ്ററായിരിക്കെ നെഗിൻഹാലിന്റെ നേതൃത്വത്തിൽ വച്ചുപിടിച്ച മരങ്ങളാണ് ഇന്ന് ബംഗളൂരു നഗരത്തിൽ പടർന്നു പന്തലിച്ച് നിൽക്കുന്നത്. ഏകദേശം 15 ലക്ഷം തൈകൾ ആ കാലത്ത് വച്ചുപിടിപ്പിച്ചുവെന്നാണ് കണക്കാക്കുന്നത്. ബന്ദിപ്പൂർ ടൈഗർ കൺസർവേഷൻ പ്രൊജക്ടിന്റെ തലവനായും
പ്രവർത്തിച്ചിരുന്നു.