ന്യൂഡൽഹി: ടാൻസാനിയൻ പ്രതിരോധ ഉപദേശകൻ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. കേണൽ ഡോ. മോസസ് ബീറ്റസാണ് ഏപ്രിൽ 28ന് ഡൽഹി ബേസ് ആശുപത്രിയിൽ മരിച്ചത്. ടാൻസാനിയൻ ഹൈക്കമ്മിഷൻ ഇക്കാര്യം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിക്കുന്ന ആദ്യ വിദേശ നയതന്ത്ര പ്രതിനിധിയാണ് ഇദ്ദേഹമെന്നാണ് റിപ്പോർട്ടുകൾ.