ന്യൂഡൽഹി: കേന്ദ്ര സാമൂഹ്യനീതി മന്ത്രിയും മദ്ധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവുമായ താവർചന്ദ് ഗെഹ്‌ലോട്ടിന്റെ മകൾ കൊവിഡ് ബാധിച്ച് മരിച്ചു. 44 കാരിയായ യോഗിത സോളങ്കിയാണ് ഇൻഡോറിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ആദ്യം ഉജ്ജയിനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ശ്വാസകോശ അണുബാധ രൂക്ഷമായതോടെയാണ് ഇൻഡോറിലേക്ക് മാറ്റിയത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അടക്കമുള്ളവർ അനുശോചിച്ചു.