pia-bajpai

ന്യൂഡൽഹി: നടി പിയ ബാജ്പേയിയുടെ സഹോദരൻ കൊവിഡ് ബാധിച്ച് മരിച്ചു. യു.പി ഫറൂഖാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സഹോദരൻ ഗുരുതരാവസ്ഥയിലാണെന്നും അടിയന്തരമായി വെന്റിലേറ്റർ സൗകര്യം വേണമെന്ന് അഭ്യർത്ഥിച്ചും രാവിലെ ഏഴ് മണിയോടെ പിയ ട്വീറ്റ് ചെയ്തിരുന്നു. ഒമ്പത് മണിയോടെ സഹോദരൻ മരിച്ചതായി പിയ വീണ്ടും ട്വീറ്റ് ചെയ്തു. തമിഴ്, തെലുങ്ക് സിനിമകളാണ് പിയ കൂടുതലായി വേഷമിട്ടത്. മലയാളത്തിൽ പ്രിയദർശൻ -ജയസൂര്യ ചിത്രം ആമയും മുയലിലും അഭിനയിച്ചിട്ടുണ്ട്.