ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് യു.എ.ഇ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് നീട്ടി. മറ്റ് രാജ്യങ്ങളിൽ നിന്നു വരുന്നവർ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ പോയിട്ടില്ലെന്ന് ബോധിപ്പിക്കണം. എന്നുവരെയാണ് വിലക്കെന്ന് വ്യക്തമാക്കിയിട്ടില്ല. ചരക്കു വിമാനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല.
ഇന്ത്യയിലെ യു.എ.ഇ പൗരൻമാർ, നയതന്ത്ര പ്രതിനിധികൾ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസ് വിമാന യാത്രികർ, ഗോൾഡൻ റസിഡൻസ് പാസുള്ളവർ തുടങ്ങിയവർക്ക് വരാൻ തടസമില്ല. വന്നിറങ്ങുമ്പോൾ,48 മണിക്കൂർ മുമ്പ് നൽകിയ സാമ്പിളിന്റെ അംഗീകൃത ലാബിൽ നിന്നുള്ള ആർടി.പി.സി.ആർ പരിശോധനാ ഫലം ഹാജരാക്കണം.