ന്യൂഡൽഹി: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ മേയിലെ സെക്‌ഷൻ മാറ്റിവച്ചു. മേയ് 24 മുതൽ 28 വരെ നിശ്ചയിച്ച സെക്‌ഷനാണ് മാറ്റിവച്ചത്. ഏപ്രിൽ 27 മുതൽ 30 വരെയുള്ള സെക്‌ഷനും നേരത്തെ മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാലു സെക്‌ഷനുകളായാണ് ജെ.ഇ.ഇ മെയിൻ ഇത്തവണ നടത്തുന്നത്. ഫെബ്രുവരിയിലും മാർച്ചിലുമായി രണ്ടു സെക്‌ഷനുകൾ പൂർത്തിയായി.