thomar

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങളായിട്ടും അസമിൽ മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ ബി.ജെ.പിയിൽ പ്രതിസന്ധി രൂക്ഷം. സമവായ ശ്രമങ്ങളുമായി കേന്ദ്രമന്ത്രിയും ബി.ജെ.പി നിരീക്ഷകനുമായ നരേന്ദ്രസിംഗ് തോമർ അസാമിലെത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കുന്ന നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സോനാവാളുമായും ആരോഗ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മയുമായും മറ്റ് നേതാക്കളെയും തോമർ കൂടിക്കാഴ്ച നടത്തും. ചർച്ചകളുടെ വിശദാംശങ്ങൾ ഡൽഹിയിൽ തിരിച്ചെത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവരെ അറിയിക്കും. തുടർന്ന് പാർലമെന്ററി പാർട്ടി ബോർഡ് കൂടി തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരം.