ration

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കർഫ്യൂ നീട്ടിയ പശ്ചാത്തലത്തിൽ സൗജന്യ റേഷനുൾപ്പെടെയുള്ള സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. റേഷൻ കാ‌ർഡ് ഉടമകൾക്കെല്ലാം രണ്ടുമാസം സൗജന്യ റേഷൻ നൽകും. ഓട്ടോ - ടാക്സി ഡ്രൈവർമാർക്ക് 5,000 രൂപ ധനസഹായവും നൽകും. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് സഹായ നടപടികളെന്ന് വ്യാഖ്യാനിക്കരുതെന്നും കേജ്‌രിവാൾ വ്യക്തമാക്കി.