oxygen-in-war-ship

ന്യൂഡൽഹി: വിദേശത്ത് നിന്ന് മെഡിക്കൽ ഓക്‌സിജനുമായുള്ള നേവിയുടെ ആദ്യ യുദ്ധക്കപ്പൽ രാജ്യത്തെത്തി. ബഹ്‌റൈനിൽ നിന്ന് 54 ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനുമായി ഐ.എൻ.എസ് തൽവാർ കർണാടകയിലെ ന്യൂമാംഗ്ലൂർ തീരത്താണ് എത്തിയത്.

ഐ.എൻ.എസ് ഐരാവത് 3600 ഓക്സിജിൻ സിലിണ്ടറുകൾ, 27 ടൺ ഓക്‌സിജൻ ടാങ്കറുകൾ, 10,000 റാപ്പിഡ് ആൻഡിജൻ ടെസ്റ്റ് കിറ്റുകൾ, ഏഴ് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ, എന്നിവയുമായി സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. 27 ടൺ ഓക്‌സിജൻ ടാങ്കുകൾ, 400 ഓക്‌സിജൻ സിലിണ്ടറുകൾ, 47 കോൺസന്ററേറ്റുകൾ എന്നിവയുമായി ഐ.എൻ.എസ് കൊൽക്കത്ത,​ കുവൈത്തിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ടു.


രാജ്യത്ത് കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള മെഡിക്കൽ ഓക്‌സിജൻ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ വിദേശത്ത് നിന്നെത്തിക്കാൻ ഓപ്പറേഷൻ സമുദ്രസേതു-2 എന്നപേരിൽ 9 യുദ്ധക്കപ്പലുകളെയാണ് നേവി വിന്യസിച്ചിരിക്കുന്നത്. ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നും ഓക്‌സിജനും അനുബന്ധ സാമഗ്രികളുമെത്തിക്കാൻ നാലു യുദ്ധകപ്പലുകൾ കൂടി പുറപ്പെട്ടിട്ടുണ്ട്.