ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത്, പുതിയ അപേക്ഷകളിൽ കുടുംബ പെൻഷൻ വേഗം ലഭിക്കാൻ നിയമങ്ങൾ ഉദാരമാക്കി കേന്ദ്ര സർക്കാർ. അർഹരായ കുടുംബാംഗത്തിൽ നിന്ന് അപേക്ഷയും മരണ സർട്ടിഫിക്കറ്റും ലഭിച്ചാലുടൻ കുടുംബ പെൻഷൻ അനുവദിക്കും. ഫാമിലി പെൻഷൻ കേസുകൾ പേ ആൻഡ് അക്കൗണ്ട്‌സ് ഓഫീസിലേക്ക് കൈമാറുന്നതിന് മുമ്പു തന്നെ പെൻഷൻ അനുവദിക്കും. വിരമിച്ച ശേഷം പെൻഷൻ രേഖകൾ സമർപ്പിക്കാതെ മരിച്ചവരുടെ കുടുംബത്തിന് മരിച്ച തീയതി മുതലുള്ള കുടിശ്ശിക ഉൾപ്പെടെ പെൻഷൻ അനുവദിക്കും. ജോലിക്കിടെ വൈകല്യങ്ങൾ സംഭവിച്ച സർക്കാർ ജീവനക്കാർക്ക് ഒറ്റത്തവണ നഷ്ടപരിഹാരത്തിന്റെ ആനുകൂല്യം നൽകും.