sc

ന്യൂഡൽഹി: ശാസ്ത്രീയമായി തയ്യാറെടുത്താൽ കൊവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടാൻ കഴിയുമെന്നും മെഡിക്കൽ, നഴ്സിംഗ് കോഴ്സുകൾ പൂർത്തിയാക്കിയവരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കണമെന്നും സുപ്രീംകോടതി. ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അത് കുട്ടികളെയും ബാധിക്കും. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ആശുപത്രിയിൽ പോകേണ്ടിവരും. അതുകൊണ്ടാണ് പ്രത്യേക വിഭാഗങ്ങൾക്ക് വാക്സിനേഷൻ നിർബന്ധമാക്കുന്നത്. ഇക്കാര്യങ്ങൾ ശാസ്ത്രീയമായി ആസൂത്രണം ചെയ്യണം. ഇന്നേ തയ്യാറെടുത്താൽ മൂന്നാം തരംഗം ഫലപ്രദമായി നേരിടാൻ നമുക്ക് കഴിഞ്ഞേക്കും.-ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

എം.ബി.ബി.എസ് കോഴ്സ് പൂർത്തിയാക്കി ബിരുദാനന്തര കോഴ്സിന് ചേരാൻ കാത്തിരിക്കുന്ന വിദ്യാർത്ഥികളെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും കോടതി നിർദ്ദേശിച്ചു.

'നീറ്റ് പരീക്ഷയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഒന്നര ലക്ഷത്തോളം ഡോക്‌ടർമാരുണ്ട്. അതുപോലെ രണ്ടര ലക്ഷത്തോളം നഴ്സുമാരും വീട്ടിലിരിക്കുന്നു. അവരെ എന്തുകൊണ്ട് പ്രയോജനപ്പെടുത്തിക്കൂടാ?.'- കോടതി ചോദിച്ചു.

ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച കോടതി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കുള്ള ഓക്സിജൻ വിഹിതം കണക്കാക്കുന്നത് പ്രായോഗികമായ രീതിയിലല്ലെന്നും അഭിപ്രായപ്പെട്ടു. നീതി ആയോഗ് അംഗം ഡോ.വി.കെ. പോൾ, എയിംസ് ഡയറക്ടർ രൺദീപ്ഗുലേറിയ തുടങ്ങിയവർ അംഗങ്ങളായ വിദഗ്ദ്ധ സമിതിയാണ് ഓക്സിജൻ വിഹിതം തീരുമാനിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ആശുപത്രികളിൽ ഐ.സി.യു കിടക്കകൾക്ക് മിനിട്ടിൽ 24 ലിറ്ററും മറ്റു കിടക്കകൾക്ക് മിനിട്ടിൽ 10ലിറ്ററും കണക്കാക്കിയാണ് ഓക്സിജൻ വിഹിതം നൽകുന്നതെന്നും കേന്ദ്രസർക്കാർ അഭിഭാഷകനായ സോളിസിറ്റർ ജനറൽ തുഷാർമേത്ത കോടതിയിൽ പറഞ്ഞു. വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ ശരിയാകാമെങ്കിലും രാജ്യത്ത് ആവശ്യമുള്ളവരിൽ ഓക്സിജൻ എത്തിക്കാൻ ഈ രീതി പ്രായോഗികമല്ലെന്നും പുനഃരാലോചിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

'നേരിട്ട് ബന്ധപ്പെടുന്നില്ലെങ്കിലും ജനങ്ങളോട് കോടതിക്ക് ബാദ്ധ്യതയുണ്ട്. ഓക്സിജൻ അളവ് കുറയ്ക്കാൻ കഴിയില്ല. ഓരോ സംസ്ഥാനത്തും പല ജില്ലകളിലും ആവശ്യം വ്യത്യസ്തമായിരിക്കും. ഒറീസയിലെ കണക്കാവില്ല തമിഴ്നാട്ടിൽ. മഹാരാഷ്‌ട്രയിൽ മുംബയിലേത് പോലെ ഗുരുതരമല്ല മറ്റു ചില ജില്ലകളിലെ സാഹചര്യം. ആശുപത്രി കിടക്ക ലഭിക്കാത്ത രോഗികളെയും കണക്കാക്കണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഓക്സിജൻ വിതരണത്തിന് ആക്‌ടീവ് കേസുകളുടെ എണ്ണവും പരിഗണിക്കുന്നതായി കേന്ദ്രം മറുപടി നൽകി.

 ​വീ​ണ്ടും​ 4​ ​ല​ക്ഷം​ ​ക​ട​ന്ന് ​പ്ര​തി​ദി​ന​ ​രോ​ഗി​കൾ

രാ​ജ്യ​ത്തെ​ ​പ്ര​തി​ദി​ന​ ​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​വീ​ണ്ടും​ ​നാ​ലു​ല​ക്ഷം​ ​ക​ട​ന്നു.​ ​മ​ര​ണം​ ​നാ​ലാ​യി​ര​ത്തോ​ട​ടു​ത്തു.​ ​ക​ഴി​ഞ്ഞ​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 4,12,262​ ​പു​തി​യ​ ​രോ​ഗി​ക​ൾ.​ 3,980​ ​പേ​ർ​ ​കൂ​ടി​ ​മ​രി​ച്ചു.​ ​അ​തേ​സ​മ​യം​ 3,29,113​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​ക​ഴി​ഞ്ഞ​ ​ഏ​പ്രി​ൽ​ 30​നാ​ണ് ​ആ​ദ്യ​മാ​യി​ ​പ്ര​തി​ദി​ന​ ​കേ​സു​ക​ൾ​ ​നാ​ലു​ല​ക്ഷം​ ​ക​ട​ന്ന​ത്.​ ​മ​ഹാ​രാ​ഷ്ട്ര,​ ​ഉ​ത്ത​ർ​പ്ര​ദേ​ശ്,​ ​ഡ​ൽ​ഹി,​ ​ക​ർ​ണാ​ട​ക,​ ​കേ​ര​ളം,​ ​ഹ​രി​യാ​ന,​ ​പ​ശ്ചി​മ​ ​ബം​ഗാ​ൾ,​ ​ത​മി​ഴ്‌​നാ​ട്,​ ​ആ​ന്ധ്ര​ ​പ്ര​ദേ​ശ്,​ ​രാ​ജ​സ്ഥാ​ൻ​ ​എ​ന്നീ​ 10​ ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ​പു​തി​യ​ ​രോ​ഗി​ക​ളു​ടെ​ 72.19​ ​ശ​ത​മാ​ന​വും.
ചി​കി​ത്സ​യി​ലു​ള്ള​ ​ആ​കെ​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ 35,66,398.​ ​ഇ​ത് ​രാ​ജ്യ​ത്ത് ​ആ​കെ​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ന്റെ​ 16.92​ശ​ത​മാ​ന​മാ​ണ്.
ദേ​ശീ​യ​ ​മ​ര​ണ​നി​ര​ക്ക് ​കു​റ​യു​ക​യാ​ണെ​ന്നും​ ​നി​ല​വി​ൽ​ ​ഇ​ത് 1.09​ ​ശ​ത​മാ​ന​മാ​ണെ​ന്നും​ ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം​ ​അ​റി​യി​ച്ചു.​ ​ദേ​ശീ​യ​ ​രോ​ഗ​മു​ക്തി​ ​നി​ര​ക്ക് 81.99​ ​ശ​ത​മാ​നം. രാ​ജ്യ​ത്ത് ​വി​ത​ര​ണം​ ​ചെ​യ്ത​ ​വാ​ക്‌​സി​ൻ​ ​ഡോ​സു​ക​ളു​ടെ​ ​ആ​കെ​ ​എ​ണ്ണം​ ​ഇ​ന്ന​ലെ​ 16.25​ ​കോ​ടി​ ​ക​ട​ന്നു.