lockdown

ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ മേയ് 15 വരെ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി.

രോഗവ്യാപനം തടയുന്നതിന് അടച്ചിടൽ അനിവാര്യമാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. വിവാഹങ്ങളടക്കം മാറ്റിവയ്ക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ആൾക്കൂട്ടങ്ങൾ കർശനമായി തടയാൻ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ 89,000ത്തിലേറെ രോഗികളാണ് സംസ്ഥാനത്ത ചികിത്സയിലുള്ളത്. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 18 ശതമാനമാണ്. കഴിഞ്ഞദിവസം ബീഹാറിലും ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു.