sriprada

ന്യൂഡൽഹി: മുതിർന്ന ഹിന്ദി, ഭോജ്പുരി ചലച്ചിത്ര താരം ശ്രീപ്രദ കൊവിഡ് ബാധിച്ച് മരിച്ചു. 54 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. എൺപതുകളിലും തൊണ്ണൂറുകളിലും ഹിന്ദി, ഭോജ്പുരി സിനിമകളിൽ വേഷമിട്ടു. ധർമ്മേന്ദ്ര, രാജ് ബബ്ബർ, വിനോദ് ഖന്ന തുടങ്ങിയവർക്കൊപ്പമെല്ലാം സിനിമകൾ ചെയ്തു. നിരവധി ടി.വി ഷോകളുടെയും ഭാഗമായി. സിനി ആൻഡ് ടി.വി ആർട്ടിസ്റ്റ്സ് അസോസിയേഷൻ അനുശോചിച്ചു.