vbbgh

ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷക പാനലിൽ നിന്ന് മൊഹിത് ഡി. റാം രാജിവച്ചു. കമ്മിഷന്റെ നിലവിലെ പ്രവർത്തന രീതി തന്റെ മൂല്യങ്ങളുമായി യോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. 2013 മുതൽ വിവിധ കേസുകളിൽ സുപ്രീംകോടതിയിലും മറ്റും തിരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി ഹാജരാകുന്ന അഭിഭാഷകനാണ് റാം.

കോടതിയിലെ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ ഹർജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയതിന് പിന്നാലെയാണ് അഭിഭാഷകന്റെ രാജി. മാദ്ധ്യമങ്ങൾക്കെതിരെ കേസിന് പോയ നടപടി ശരിയായില്ലെന്ന് പൊതുവെ വിലയിരുത്തലുണ്ടായിരുന്നു.