anu

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥ അനു ജോർജ്ജ് നിയമിതയായി. തമിഴ്നാട്

സംസ്ഥാന വാണിജ്യ, വ്യവസായ ഡയറക്ടറായിരിക്കെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയോഗിച്ചത്. കോട്ടയം പാല സ്വദേശിയായ അനുജോർജ്ജ് 2003 ബാച്ച് തമിഴ്‌നാട് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.

കഴിഞ്ഞ ദിവസം അധികാരമേറ്റ സ്റ്റാലിൻ ഉന്നത ഉദ്യോഗസ്ഥതലത്തിൽ അഴിച്ചുപണി നടത്തി നാലു സെക്രട്ടറിമാരെയാണ് നിയമിച്ചത്.
ആർക്കിയോളജി കമ്മിഷണറായിരുന്ന ടി. ഉദയചന്ദ്രനെ പ്രിൻസിപ്പൽ സെകട്ടറിയായും അനുജോർജ്ജിനെ കൂടാതെ തമിഴ്‌നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡി ഡോ.പി ഉമാനാഥ്, മ്യൂസിയം കമ്മിഷണർ എം.എസ്. ഷൺമുഖം എന്നിവരെ സെക്രട്ടറിമാരായും നിയമിക്കുകയായിരുന്നു.