covid

ന്യൂഡൽഹി: തുടർച്ചയായ നാലാം ദിവസവും നാലുലക്ഷത്തിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസവും മരണം നാലായിരം കടന്നു.
24 മണിക്കൂറിനിടെ 4,03,738 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4092 പേർ മരിച്ചു. 3,86,444 പേർ രോഗമുക്തരായി. 37,36648 പേർ ചികിത്സയിലാണ്. ആകെ രോഗബാധിതരുടെ 16.76 ശതമാനമാണിത്. ചികിത്സയിൽ കഴിയുന്നവരിൽ 82.94 ശതമാനവും കേരളം ഉൾപ്പെടെ പതിമൂന്ന് സംസ്ഥാനങ്ങളിലാണ്.

ദാദ്ര ദാമൻദിയു അരുണാചൽ പ്രദേശ്, മിസോറാം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ മാത്രമാണ് 24 മണിക്കൂറിനിടെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാത്തത്.