letter

ന്യൂഡൽഹി: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സർവകക്ഷിയോഗം വിളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുന ഖാർഗെ ആവശ്യപ്പെട്ടു.കൊവിഡിനെ മറികടക്കാൻ കൂട്ടായ പ്രവ‌ർത്തനം വേണം. ബഡ്ജറ്റിൽ വകയിരുത്തിയ 35000 കോടി എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകാൻ വിനിയോഗിക്കണം. വാക്‌സിൻ, പി.പി.ഇ കിറ്റ്, ആംബുലൻസുകൾ, വെന്റിലേറ്ററുകൾ, ഓക്‌സിജൻ, സാനിറ്റൈസറുകൾ എന്നിവയുടെ ജി.എസ്.ടി ഒഴിവാക്കുക, വിദേശസഹായങ്ങൾ ലഭ്യമാകുമ്പോൾ വേഗത്തിൽ വിതരണം ചെയ്യുക, തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽദിനങ്ങൾ 200 ദിവസമായി വർദ്ധിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റുകൾ ഓൺലൈനായി ഉടൻ ചേരണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിനും കത്തയച്ചു.