n

ന്യൂഡൽഹി: കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചടങ്ങിൽ പങ്കെടുത്ത ലെഫ്.ഗവർണർ തമിഴിസൈ സൗന്ദർരാജന്റെ പരിശോധനാഫലം നെഗറ്റീവാണ്. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത മന്ത്രിമാരടക്കമുള്ള മറ്റ് 40 പേർ നിരീക്ഷണത്തിലാണ്.