oxygen-tank

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി നേരിടാൻ സിംഗപ്പൂരിൽ നിന്ന് ഓക്‌സിജൻ ടാങ്കറുകളടക്കമുള്ള സാമഗ്രികളുമായി ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് ഐരാവത് വിശാഖപ്പട്ടണത്ത് എത്തി. എട്ട് ക്രയോജനിക്ക് ഓക്‌സിജൻ ടാങ്കുകൾ, 3898 ഓക്‌സിജൻ സിലിണ്ടറുകൾ, കോൺസെൻട്രേറ്ററുകൾ, 10,000 ആന്റിജൻ ടെസ്റ്റ് കിറ്റുകൾ, പി.പി.ഇ കിറ്റുകൾ തുടങ്ങിയവയാണ് എത്തിച്ചത്. ഓപ്പറേഷൻ സമുദ്ര സേതു -2 എന്ന പേരിൽ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യാൻ 9 കപ്പലുകളാണ് ഇന്ത്യൻ നേവി വിന്യസിച്ചിട്ടുള്ളത്.