ന്യൂഡൽഹി: കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ പത്തുദിവസത്തേക്ക് തെലങ്കാനയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. ഇതോടെ ആന്ധ്രയൊഴികെയുള്ള എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സമ്പൂർണ ലോക്ക്ഡൗൺ ആയി. ആന്ധ്രയിൽ ഭാഗിക ലോക്ക്ഡൗൺ നിലവിലുണ്ട്.