covshield

ന്യൂഡൽഹി: കൊവിഷീൽഡ് വാക്‌സിന്റെ 50 ലക്ഷം ഡോസുകൾ യു.കെയിലേക്ക് കയറ്റുമതി ചെയ്യാൻ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്രം അനുമതി നിഷേധിച്ചു. രാജ്യത്ത് വാക്‌സിൻ ക്ഷാമം നിലനിൽക്കുന്നതിനാലാണിത്. ഈ വാക്‌സിൻ ഡോസുകൾ സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും വാങ്ങാമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 18നും 44നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകാനായി ഇവ ഉപയോഗിക്കാം.