justice

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ അദ്ദേഹത്തിന്റെ സ്റ്റാഫിന് കൊവിഡ് ബാധിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബെഞ്ചാണ്. കൊവിഡ് സാഹചര്യത്തിൽ രാജ്യത്തെ കോടതികൾ വിർച്വലി സുഗമമായി പ്രവർത്തിക്കുന്നതിനായി രൂപീകരിച്ച സുപ്രീംകോടതി സമിതിയിലെ അംഗവുമാണ് ചന്ദ്രചൂഡ്.