vaccination

 രണ്ടാം ഡോസ് 21 ദിവസശേഷം

ന്യൂഡൽഹി: റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത സ്പുട്‌നിക് - വി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ഹൈദരാബാദിൽ കുത്തിവച്ചു.ഇന്ത്യയിൽ ഒരു ഡോസിന് ജി.എസ്.ടി ഉൾപ്പെടെ 995.40 രൂപയാണ് വില. അന്താരാഷ്ട്ര മാർക്കറ്റിൽ ഡോസിന് 750 രൂപയോളവും. ആദ്യ ഡോസ് നൽകി 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് കുത്തിവയ്‌ക്കുക.

ഇന്ത്യയിൽ ഉത്പാദനം തുടങ്ങിയാൽ വില കുറയുമെന്ന് വാക്സിൻ ഇറക്കുമതി ചെയ്യുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറി അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ഒരു ഡോസിന് 948 രൂപയാണ് റെഡ്ഡീസ് നിശ്ചയിച്ചത്. 5 ശതമാനം ജി.എസ്.ടി കൂടി ചേർത്താണ് 995.40 രൂപ.

മേയ് ഒന്നിന് എത്തിയ 1.50 ലക്ഷം സ്പുട്നിക് ഡോസുകൾക്ക് കസൗളിയിലെ സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറിയുടെ അംഗീകാരം വ്യാഴാഴ്ച ലഭിച്ചിരുന്നു. കൂടുതൽ ഡോസുകൾ വരും മാസങ്ങളിൽ എത്തും. അടുത്തയാഴ്ചയോടെ വിപണിയിൽ ലഭ്യമാകും.

ഏപ്രിൽ 13നാണ് സ്‌പുട്‌നിക്കിന് അടിയന്തര ഉപയോഗാനുമതി ഡ്രഗ്‌സ് കൺട്രോളർ നൽകിയത്. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ എന്നിവയ്ക്ക് ശേഷം ഇന്ത്യയിൽ ഉപയോഗിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്സിനാണിത്. ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന ആദ്യ വാക്സിനും.

91.6 ശതമാനം ഫലസിദ്ധിയുള്ള സ്പുട്നിക് ലോകത്ത് ഇതുവരെ 20 ലക്ഷത്തിലേറെ പേർക്ക് കുത്തിവച്ചു. സ്പുട്നിക് ഇറക്കുമതി ചെയ്യാൻ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായി ഡോ.റെഡ്ഡീസ് കഴിഞ്ഞവർഷം സെപ്തംബറിലാണ് കരാറുണ്ടാക്കിയത്. ഹെറ്ററോ ബയോഫാർമ, ഗ്ലാൻഡ് ഫാർമ, വിർക്കോ ബയോടെക്ക്, പാനസീയ ബയോടെക്, സ്‌റ്റെലിസ് ബയോ ഫാർമ എന്നീ കമ്പനികളും ഇന്ത്യയിൽ സ്‌പുട്നിക് നിർമ്മിക്കാൻ ഒരുങ്ങുകയാണ്. വർഷം 80 കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിർമ്മാണം ജൂലായിൽ തുടങ്ങിയേക്കും.

സ്പു​ട്നി​ക്ക് ​ലൈ​റ്റും​ ​ഇ​ന്ത്യ​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി​:​റ​ഷ്യ​യു​ടെ​ ​ഒ​റ്റ​ ​ഡോ​സ് ​കൊ​വി​ഡ് ​വാ​ക്‌​സി​നാ​യ​ ​സ്പു​ട്‌​നി​ക്ക് ​ലൈ​റ്റ് ​ഉ​ട​ൻ​ ​ഇ​ന്ത്യ​യി​ൽ​ ​എ​ത്തി​യേ​ക്കും.
റ​ഷ്യ​യി​ലെ​ ​ഗാ​മ​ലേ​യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​മാ​യും​ ​അ​വി​ട​ത്തെ​ ​പ​ങ്കാ​ളി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​വ​രി​ക​യാ​ണെ​ന്ന് ​ഡോ.​റെ​ഡ്ഡീ​സ് ​ല​ബോ​റ​ട്ട​റി​ ​സി.​ഇ.​ഒ​ ​ദീ​പ് ​സ​പ്ര​ ​ഒ​രു​ ​ദേ​ശീ​യ​ ​മാ​ദ്ധ്യ​മ​ത്തോ​ട് ​പ​റ​ഞ്ഞു.​ 79.4​ ​ശ​ത​മാ​നം​ ​ഫ​ല​പ്രാ​പ്തി​യാ​ണ് ​സ്‌​പു​ട്‌​നി​ക്ക് ​ലൈ​റ്റി​ന് ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.​ ​ജൂ​ണി​ൽ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യും​ ​ഡ്ര​ഗ്സ് ​ക​ൺ​ട്രോ​ള​റു​മാ​യും​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.

കൊ​വി​ഷീ​ൽ​ഡ് ​ഡോ​സ്
ഇ​ട​വേ​ള​ 12​ ​-16​ ​ആ​ഴ്ച

ന്യൂ​ഡ​ൽ​ഹി​:​ ​കൊ​വി​ഷീ​ൽ​ഡ് ​വാ​ക്സി​ൻ​ ​ഡോ​സു​ക​ളു​ടെ​ ​ഇ​ട​വേ​ള​ 12​ ​മു​ത​ൽ​ 16​ ​ആ​ഴ്ച​വ​രെ​യാ​യി​ ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം​ ​ഉ​യ​ർ​ത്തി.​ ​അ​തേ​സ​മ​യം​ ​കൊ​വാ​ക്സി​ൻ​ ​ഡോ​സു​ക​ളു​ടെ​ ​ഇ​ട​വേ​ള​ ​നാ​ലു​ ​മു​ത​ൽ​ ​ആ​റ് ​ആ​ഴ്ച​വ​രെ​യാ​യി​ ​തു​ട​രും.
നി​ല​വി​ൽ​ ​ആ​ദ്യ​ ​ഡോ​സ് ​എ​ടു​ത്ത് ​ആ​റ് ​മു​ത​ൽ​ ​ഏ​ട്ടാ​ഴ്ച​യ്ക്ക് ​ശേ​ഷ​മാ​ണ് ​ര​ണ്ടാ​മ​ത്തേ​ത് ​കു​ത്തി​വ​യ്ക്കു​ന്ന​ത്.​ ​ഇ​ട​വേ​ള​ ​ഉ​യ​ർ​ത്തു​ന്ന​ത് ​പ്ര​തി​രോ​ധ​ശേ​ഷി​ ​കൂ​ട്ടു​മെ​ന്ന് ​വാ​ക്സി​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ദ​ഗ്ദ്ധ​സ​മി​തി​ ​ശു​പാ​ർ​ശ​ ​ചെ​യ്തെ​ന്ന് ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​ഹ​ർ​ഷ​ ​വ​ർ​ദ്ധ​ൻ​ ​അ​റി​യി​ച്ചു.​ ​ആ​ദ്യം​ 4​-6​ ​ആ​ഴ്ച​യാ​യി​രു​ന്നു​ ​കൊ​വി​ഷീ​ൽ​ഡ് ​ഡോ​സു​ക​ൾ​ ​ത​മ്മി​ലു​ള്ള​ ​ഇ​ട​വേ​ള.​ ​പി​ന്നീ​ട് 6​-8​ ​ആ​ഴ്ച​യാ​യി​ ​ഉ​യ​ർ​ത്തി.

കൊ​വി​ഡ് ​മു​ക്ത​‌​ർ​ക്ക്
വാ​ക്‌​സി​ൻ​ 6​ ​മാ​സ​ശേ​ഷം
കൊ​വി​ഡ് ​മു​ക്ത​രാ​യ​വ​ർ​ ​ആ​റു​ ​മാ​സ​ത്തി​ന് ​ശേ​ഷം​ ​വാ​ക്‌​സി​നെ​ടു​ത്താ​ൽ​ ​മ​തി​യെ​ന്ന് ​നീ​തി​ ​ആ​യോ​ഗ് ​അം​ഗം​ ​ഡോ.​ ​വി.​കെ.​ ​പോ​ൾ​ ​പ​റ​ഞ്ഞു.​ ​രോ​ഗ​മു​ക്ത​രാ​യ​വ​ർ​ക്ക് ​ആ​റു​ ​മാ​സം​ ​വ​രെ​ ​പ്ര​തി​രോ​ധ​ശേ​ഷി​യു​ണ്ടാ​കും.​ ​ഈ​ ​മാ​സം​ 7.3​ ​കോ​ടി​ ​ഡോ​സ് ​രാ​ജ്യ​ത്ത് ​ല​ഭ്യ​മാ​കും.​ ​ആ​ഗ​സ്റ്റ് ​-​ ​ഡി​സം​ബ​ർ​ ​ആ​കു​മ്പോ​ഴേ​ക്കും​ 216​ ​കോ​ടി​ ​ഡോ​സും​ ​ല​ഭ്യ​മാ​കും.