ന്യൂഡൽഹി: കൊവിഡ് മൂലം രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സഹായ ഹസ്തവുമായി ഡൽഹി സർക്കാരും. ഇവരുടെ പഠനവും പരിപാലനവും സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിച്ചു. നേരത്തെ മദ്ധ്യപ്രദേശും ഛത്തീസ്ഗഡും സമാന നടപടികൾ സ്വീകരിച്ചിരുന്നു.
അതേസമയം, കൊവിഡ് ബാധിച്ച മാദ്ധ്യമപ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മദ്ധ്യപ്രദേശ് സർക്കാർ സൗജന്യ ചികിത്സ പ്രഖ്യാപിച്ചു.