ന്യൂഡൽഹി: വാക്സിനേഷൻ ഉൽപാദനം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശങ്ങളുമായി മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കത്തിന്റെ പകർപ്പ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധനും അയച്ചിട്ടുണ്ട്. വാക്സിൻ ഉൽപാദനം കൂട്ടാനും വിതരണം ശക്തിപ്പെടുത്താനും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുമുള്ള നിർദ്ദേശങ്ങളും കത്തിലുണ്ട്.