sputnik-v

ന്യൂഡൽഹി: റഷ്യയിൽ നിന്ന് ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ഇറക്കുമതി ചെയ്ത സ്പുട്നിക് വി കൊവിഡ് വാക്സിന്റെ കുത്തിവയ്പ്പിന്റെ ആദ്യഘട്ടം ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ആരംഭിച്ചു. ഇന്ന് വിശാഖപട്ടണത്തെയും വരുംദിവസങ്ങളിൽ ഡൽഹി, മുംബയ്, ബംഗളൂരു, അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, പൂനൈ നഗരങ്ങളിലെ അപ്പോളോ ആശുപത്രികളിലും കുത്തിവയ്പ്പ് തുടങ്ങും. കൊവിൻ രജിസ്‌ട്രേഷൻ ഉൾപ്പെടെ കേന്ദ്രം നിർദ്ദേശിച്ച മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് വാക്‌സിനേഷൻ നടത്തുക. ഇന്ത്യയിൽ ഒരു ഡോസിന് ജി.എസ്.ടി ഉൾപ്പെടെ 995.40 രൂപയാണ് റെഡ്ഡീസ് നിശ്ചയിച്ച വില.