court

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനിലെ അംഗങ്ങളെ നിയമിക്കുന്നതിനായി സ്വതന്ത്ര കൊളീജിയം രൂപീകരിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി. അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസിനായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ ഒഴിവാക്കി തിരഞ്ഞെടുപ്പിന്റെ പവിത്രത കാത്ത് സൂക്ഷിക്കാൻ സ്വതന്ത്ര സമിതിയെ നിയമിക്കണന്ന് ഹർജിയിൽ പറയുന്നു.